കോവിഡ് മരണം; ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒഴിവാക്കി ഒരു ഇടവക

ജുണാഗാദ്: കോവിഡ് പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞ ഇടവകക്കാരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് ഒരു ഇടവക. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രാജ്‌കോട്ട് രൂപതയിലെ സെന്റ് ആന്‍സ് ഇടവകയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ എട്ടുപേരാണ് ഇടവകയില്‍ മരണമടഞ്ഞത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ദേവാലയത്തിന്റെ അകത്തോ പുറത്തോ ദീപവിതാനങ്ങളോ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കരോളോ ദേവാലയത്തില്‍ ക്രിസ്തുമസ് ട്രീയോ ഉണ്ടായിരിക്കുകയില്ല. പകരം ദേവാലയത്തിന്റെ അകത്ത് ഏറ്റവും ലളിതമായ രീതിയില്‍ പുല്‍ക്കൂട് ഒരുക്കും. വികാരി ഫാ. വിനോദ് കാനാട്ട് അറിയിച്ചു. ഡിസംബര്‍ 24 ന് വൈകിട്ട് ഏഴുമണിക്കായിരിക്കും ക്രിസ്തുമസ് കുര്‍ബാന. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

സിഎംഐ സഭാംഗമാണ് ഫാ. വിനോദ് കാനാട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.