പാദുവായിലെ വിശുദ്ധ അന്തോനീസിനെ അനുകരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കരിലെ പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനാത്മകമാണ് പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ജീവിതമെന്നും വിശുദ്ധന്‍ സുവിശേഷം ധീരതയോടെ ജീവിച്ച വ്യക്തിയായിരുന്നുവെന്നും പാപ്പ പറഞ്ഞു. വിശ്വാസത്തെപ്രതി ജീവത്യാഗം വെടിഞ്ഞ അഞ്ച് ഫ്രാന്‍സിസ്‌ക്കന്‍ സഹോദരന്മാരാണ് വിശുദ്ധ ആന്റണിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഓരോരുത്തരുടെയും വിശ്വാസത്തിലേക്കുള്ള യാത്ര ഫലദായകമാക്കാന്‍ ഈ വിശുദ്ധന്‍ സഹായിക്കുന്നു.

പാദുവായിലെ വിശുദ്ധ അന്തോണി,അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കാലടികളെ പിന്തുടര്‍ന്നതിന്റെ എണ്ണൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്.

1231 ജൂണ്‍ 13 ന് മുപ്പത്തിയാറാം വയസിലായിരുന്നു അന്തോണീസ് പുണ്യവാളന്‍ മരിച്ചത്. പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. പാദുവായിലെ അന്തോണി എന്ന് അറിയപ്പെടുമ്പോഴും വിശുദ്ധന്‍ ജനിച്ചത് ലിസ്ബണിലായിരുന്നു. ഫെര്‍ഡിനാന്റ് എന്നായിരുന്നു പേര്. പതിനഞ്ചാം വയസില്‍ വൈദികപരിശീലനത്തിലേര്‍പ്പെട്ടു.

എന്നാല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ച് ഫ്രാന്‍സിസ്‌ക്കന്‍ സഹോദരന്മാര്‍ രക്തസാക്ഷികളായവിവരം കേട്ടപ്പോള്‍ അവരുടെ ജീവിതമാതൃകയില്‍ കൂടുതല്‍ ആകൃഷ്ടനായി താന്‍ അംഗമായി ചേര്‍ന്ന അഗസ്റ്റീനിയന്‍ സഭ ഉപേക്ഷിച്ച് ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേരുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.