മെയ് 15 ലെ വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ ഈ വിശുദ്ധന്റെ കുടുംബാംഗങ്ങളും പങ്കെടുക്കും

വിശുദ്ധ പദപ്രഖ്യാപന ചടങ്ങുകളില്‍ പ്രസ്തുത വ്യക്തികളുടെ അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ പങ്കെടുക്കുന്നത് അത്രസാധാരണമല്ല. കാരണം പല വിശുദ്ധപദപ്രഖ്യാപനങ്ങളും നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കും. അപ്പോഴേയ്ക്കും ബന്ധുക്കളെല്ലാം മരിച്ചുപോയിട്ടുണ്ടാവാം. സന്യാസസമൂഹസ്ഥാപകരാണെങ്കില്‍ അതിലെ അംഗങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.

എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ഇതിന് അപവാദങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയൊന്നാണ് മെയ് 15 ന് സംഭവിക്കുന്നത്. അന്നേ ദിവസം 10 പുണ്യജീവിതങ്ങളെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.അതിലൊരാളാണ് ചാള്‍സ് ഡിഫുക്കോ.

വിശുദ്ധന്റെ കുടുംബത്തില്‍ നിന്നുള്ള 350 പേര്‍ വിശുദ്ധപദപ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കും. മെയ് 14 ന് നടക്കുന്ന ജാഗരണപ്രാര്‍ത്ഥനയിലും മെയ് 16 ന് നടക്കുന്ന കൃതജ്ഞതാബലിയിലും വിശുദ്ധപദപ്രഖ്യാപനത്തിന് പുറമെ ഈ ബന്ധുക്കള്‍ പങ്കെടുക്കും. വിശുദ്ധന്റെ ഏകസഹോദരി വഴിയുള്ള ബന്ധുക്കളാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. അങ്കിള്‍ ചാള്‍സ് എന്നാണ് ഇവര്‍ വിശുദ്ധനെവിളിക്കുന്നത്.

1893 നും 1916 നും ഇടയില്‍ ചാള്‍സ് എഴുതിയകത്തുകളുടെ ശേഖരവും ഇവരുടെ പക്കലുണ്ട്.വലിയൊരു പൈതൃകത്തിന്റെ ഭാഗമാണ് അതെന്നതില്‍ അവര്‍ അഭിമാനിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.