ഇന്നുമുതല്‍ അടുത്തവര്‍ഷം ജനുവരി മൂന്നുവരെ പൂര്‍ണ്ണ ദണ്ഡവിമോചനം; ചാവറയച്ചന്റെ തിരുനാളിന് ഇന്ന് സമാപനമാകും

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഇന്ന് തിരുശേഷിപ്പ് വണക്കത്തോടെ സമാപിക്കും. രാവിലെ 10,3ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. സിഎംഐ സഭയിലെ 150 വൈദികര്‍ സഹകാര്‍മ്മികരാകും.

ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം ചരമവാര്‍ഷികമാണ് ഈ വര്‍ഷം. ഇതോട് അനുബന്ധിച്ച് ആശ്രമദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് മാര്‍പാപ്പ പൂര്‍ണ്ണ ദണ്ഡ വിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ അടുത്തവര്‍ഷം ജനുവരി മൂന്നുവരെയാണ് പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നത്.

അപരാധ വിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍ നിന്ന് ദൈവതിരുമുമ്പാകെയുള്ളശിക്ഷ ഇളവ് ചെയ്യലാണ് പൂര്‍ണ്ണദണ്ഡവിമോചനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.