വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യരൂപം കൊല്ലത്ത്

കൊല്ലം: വിശുദ്ധ കൊറോണയുടെ രൂപം ആദ്യമായി കൊല്ലം ബിഷപ് ഹൗസിന് മുന്നില്‍ സ്ഥാപിച്ചു. ഏഷ്യയില്‍ തന്നെ ആദ്യമായാണ് വിശുദ്ധ കൊറോണയുടെ പൂര്‍ണ്ണകായരൂപം സ്ഥാപിക്കപ്പെടുന്നത്. കൊല്ലംബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരിയാണ് രൂപസ്ഥാപനം നിര്‍വഹിച്ചത്.

ഏഡി 17 ല്‍ മാര്‍ക്കസ് ഔറേലിയസിന്റെ ഭരണകാലത്താണ് വിശുദ്ധ കൊറോണ രക്തസാക്ഷിത്വം വരിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ മാധ്യസ്ഥശക്തിയുള്ള വിശുദ്ധ കൊറോണയോടുള്ള ഭക്തി ആധുനികകാലത്ത് 2002 ലെ സാര്‍സ് വൈറസ് വ്യാപിച്ചപ്പോള്‍ പ്രകടമായിരുന്നു.

കോവിഡ് കാലത്തും വിശുദ്ധ കൊറോണയോടുള്ള മാധ്യസ്ഥം യാചിച്ച് നിരവധി പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.