വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ് ജര്‍മ്മനിയില്‍ പൊതു വണക്കത്തിന്

ആച്ചെന്‍: വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ് ജര്‍മ്മനിയിലെ കത്തീഡ്രലില്‍ പൊതുവണക്കത്തിന് വയ്ക്കുന്നു. ഇംഫീരിയല്‍ കത്തീഡ്രലിലാണ് തിരുശേഷിപ്പ് പൊതുവണക്കത്തിന് വയ്ക്കുന്നത്. നേരത്തെ തന്നെ പൊതുവണക്കം പ്ലാന്‍ ചെയ്തിരുന്നതായിരുന്നുവെങ്കിലും കൊറോണ വ്യാപനത്തെ തുടര്‍ന്ന് വൈകി മാത്രമേ പൊതുവണക്കം ഉണ്ടായിരിക്കുകയുള്ളൂ.

കൊറോണയെന്ന ലാറ്റിന്‍ പേരിന് കിരീടം എന്നാണ് അര്‍ത്ഥം. വിശുദ്ധ സ്റ്റെഫാനി എന്നും ഈ വിശുദ്ധയ്ക്ക് പേരുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ചവളാണ് വിശുദ്ധ കൊറോണ. മെയ് 14 നാണ് വിശുദ്ധയുടെ തിരുനാള്‍. പകര്‍ച്ചവ്യാധികളുടെ മധ്യസ്ഥയായിട്ടാണ് സഭ വിശുദ്ധയെ വണങ്ങുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.