ഫെബ്രുവരി 29 ന് തിരുനാള്‍ ആഘോഷിക്കുന്ന ഒെേരയൊരു വിശുദ്ധന്‍

അധിവര്‍ഷങ്ങളില്‍ മാത്രം തിരുനാള്‍ ആഘോഷിക്കുന്ന ഒരു വിശുദ്ധന്‍. അങ്ങനെയും ഒരു വിശുദ്ധനുണ്ട്. St. Dositheus. കത്തോലിക്കാസഭയില്‍ മാത്രമല്ല ഓര്‍ത്തഡോക്സ്സ കോപ്റ്റിക്‌സഭകളിലും വണങ്ങപ്പെടുന്ന വിശുദ്ധനാണ് ഇത്. ഗാസയുടെ പേട്രണ്‍ സെയ്ന്റായാണ് കൂടുതലായും വണങ്ങുന്നത്. ആറാം നൂറ്റാണ്ടില്‍ പാലസ്തീനിലാണ് ജനനം. മിലിട്ടറിക്കാരനായിട്ടായിരുന്നു ജീവിതം ആരംഭിച്ചത്. നരകത്തെക്കുറിച്ചുള്ള ഒരു ദൃശ്യം കണ്ടതാണ് വിശുദ്ധന്റെ ജീവിതത്തില്‍ അടിമുടി മാറ്റംവരുത്തിയത്.

തുടര്‍ന്ന് പട്ടാളജീവിതം ഉപേക്ഷിക്കുകയും ക്രിസ്തുവിന് വേണ്ടി ജീവിക്കാനായി തീരുമാനമെടുക്കുകയുമായിരുന്നു. ഒരു ഗുരുവിന്റെ കീഴില്‍ ആശ്രമജീവിതം തിരഞ്ഞെടുത്തു. ദരിദ്രരെയും അഗതികളെയും പരിരക്ഷിച്ചതിന്റെ പേരിലാണ് ഇദ്ദേഹം ശ്രദ്ധേയനായത്. മരിച്ചുകഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹത്തെ വിശുദ്ധനായി വിശ്വാസികള്‍ തിരിച്ചറിഞ്ഞിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.