മാനസിക സമ്മര്‍ദ്ദത്തിലാണോ, വിശുദ്ധ ഡിംഫനായോട് പ്രാര്‍ത്ഥിക്കൂ

മാനസികസമ്മര്‍ദ്ദങ്ങളും വിഷാദാവസ്ഥയും ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന വലിയൊരു മാധ്യസ്ഥശക്തിയാണ് വിശുദ്ധ ഡിംഫനായുടേത്.

അത്ഭുതപ്രവര്‍ത്തകയായ ഈ വിശുദ്ധയുടെ കൈകളിലേക്ക് നമ്മുടെ മനസ്സിന്റെ സങ്കടങ്ങളും ഭാരങ്ങളും സമര്‍പ്പിച്ചുനല്കുക. മാനസികരോഗികളുടെ പ്രത്യേക മധ്യസ്ഥയാണ് ഈ വിശുദ്ധ. നമ്മുടെ ഹൃദയത്തിലെ അകാരണമായ വിഷാദങ്ങളും ആരോടും തുറന്നുപറയാനാവാത്ത സങ്കടങ്ങളും വിശുദ്ധയുമായി പങ്കുവയ്ക്കുക. വിശുദ്ധ അവയെല്ലാം ദൈവപിതാവിന്റെ മുമ്പില്‍ സമര്‍പ്പിച്ച് നമുക്കായി മാധ്യസ്ഥം യാചിക്കുക തന്നെ ചെയ്യും.

വിശുദ്ധ ഡിംഫനാ, എന്റെ ഹൃദയത്തിലെ വേദനകളും മനസിലെ സങ്കടങ്ങളും മാനസികമായ എല്ലാവിധ അസ്വസ്ഥതകളും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിലേക്ക് സന്തോഷം നല്കണമേ. വേദനകള്‍ എടുത്തുനീക്കണമേ. ഈശോയ്ക്ക ഇവയെല്ലാം സമര്‍പ്പിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.