വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാള്‍ റോമന്‍ കലണ്ടറില്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫൗസ്റ്റീന കോവ്‌സ്‌ക്കായുടെ തിരുനാള്‍ റോമന്‍ കലണ്ടറില്‍ ചേര്‍ത്തു. ഒക്ടോബര്‍ 5 നാണ് തിരുനാള്‍. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ഇന്നലെയാണ് ഇത് സംബന്ധിച്ച് ഡിക്രി പുറപ്പെടുവിച്ചത്.

ഇന്നലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൂറാം ജന്മദിനമായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് സിസ്റ്റര്‍ ഫൗസ്റ്റീനയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്. പുതു മില്യേനിയത്തിലെ ആദ്യ വിശുദ്ധപദപ്രഖ്യാപനമായിരുന്നു ഫൗസ്റ്റീനയുടേത്.

1934 നും 1938 നും ഇടയില്‍ ഫൗസ്റ്റീന ഈശോയുമായി സ്വകാര്യസംഭാഷണം നടത്തുകയും പിന്നീട് ആ വെളിപാടുകള്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കരുണയുടെ ജപമാലയ്ക്ക് വ്യാപകമായ ഭക്തി ഉണ്ടായത്.

ദിവ്യകാരുണ്യതിരുനാള്‍ സ്ഥാപിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു. 2020 ഏപ്രില്‍ 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ തിരുനാളിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.