വിശുദ്ധ ഐറേനിയൂസിനെ ഡോക്ടര്‍ ഓഫ് യൂണിറ്റിയായി പ്രഖ്യാപിച്ചേക്കും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഐറേനിയൂസിനെ ഡോക്ടര്‍ ഓഫ് യൂണിറ്റിയായി പ്രഖ്യാപിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിനോഡലിറ്റി ആന്റ് പ്രൈമസിയെക്കുറിച്ചുള്ള പഠനത്തിനായി എത്തിച്ചേര്‍ന്ന കത്തോലിക്കാ- ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രജ്ഞരുമായി സംസാരിക്കുകയായിരുന്നു പാപ്പ. പൗരസ്ത്യപാശ്ചാത്യ ക്രൈസ്തവരെ തമ്മില്‍ ആത്മീയവും ദൈവശാസ്ത്രപരവുമായ പാലം കൊണ്ട് ബന്ധിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തെ ഐക്യത്തിന്റെ പിതാവായി പ്രഖ്യാപിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായും പാപ്പ വ്യക്തമാക്കി.

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ഐറേനിയൂസ്. ക്രിസ്തുവിന്റെ മാനവികതയെയും ദൈവികതയെയും സംബന്ധിച്ചുളഅള പാഷണ്ഡതകളെ പ്രതിരോധിക്കുന്നതില്‍ മുമ്പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. കത്തോലിക്കര്‍ക്ക് എന്നതുപോലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും സുപരിചിതന്‍. വിശുദ്ധ ഐറേനിയൂസിനെ സഭാപിതാവായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ വര്‍ഷം യുഎസ് മെത്രാന്മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.

ഇതിന് മുമ്പ് നാരെക്കിലെ വിശുദ്ധ ഗ്രിഗറിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഡോക്ടര്‍ഓഫ് ദ ചര്‍ച്ചായി പ്രഖ്യാപിച്ചിരുന്നു. 2015 ല്‍ ആയിരുന്നു അത്.

ഐറേനിയൂസ് എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.