കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കുവേണ്ടി വിശുദ്ധ ഇസിദോറിന്റെ നൊവേന ലൈവ് സ്ട്രീം ചെയ്യുന്നു

മിസൗറി: കാത്തലിക് റൂറല്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ മധ്യസ്ഥനായ വിശുദ്ധ ഇസിദോറിന്റെ നാമത്തില്‍ ആരംഭിക്കുന്ന നൊവേന ലൈവ് സ്ട്രീം ചെയ്യുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന നൊവേന തിരുനാള്‍ ദിനമായ മെയ് 15 ന് സമാപിക്കും.

എല്ലാവര്‍ഷവും കാത്തലിക് റൂറല്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഇസിദോറിന്റെ നൊവേന നടന്നുവരാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പുതിയ സാഹചര്യത്തിലാണ് നൊവേന ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നാലു മെത്രാന്മാര്‍ അടങ്ങുന്ന ബോര്‍ഡാണ് നൊവേനയ്ക്ക് നേതൃത്വം നല്കുന്നത്. ഓരോരുത്തരും ഓരോ ദിവസത്തെ നൊവേന അര്‍പ്പിക്കും.

ദൈവം ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. കാത്തലിക് റൂറല്‍ ലൈഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിം എന്നിസ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.