കൃഷിക്കാരനായ വിശുദ്ധ ഇസിദോറിനോടുള്ള ആദരസൂചകമായി മാഡ്രിഡില്‍ പ്രത്യേക ജൂബിലി വര്‍ഷം

മാഡ്രിഡ്: കൃഷിക്കാരനായ വിശുദ്ധ ഇസിദോറിനോടുള്ള ആദരസൂചകമായി മാഡ്രിഡില്‍ പ്രത്യേക ജൂബിലി വര്‍ഷം ആചരിക്കുന്നു. വിശുദ്ധന്റെ 400 ാമത് വിശുദ്ധപദപ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഇത്.

ജൂബിലി വര്‍ഷം പ്രമാണിച്ച് കര്‍ദനാള്‍ കാര്‍ലോസ് സിറേറ വിശുദ്ധന്റെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.2023 മെയ് 15 വരെയാണ് ജൂബിലി ആഘോഷങ്ങള്‍. വിശുദ്ധഇസിദോറിനെ ഭാര്യയും വാഴ്ത്തപ്പെട്ടവളുമായ മരിയ ദെ ലാ കാബെസെയ്‌ക്കൊപ്പമാണ് സംസ്‌കരിച്ചിരിക്കുന്നത്. വിശുദ്ധന്റെ തിരുനാള്‍ സ്‌പെയ്‌നില്‍ മൂന്നു ദിവസത്തെ അവധിയോടുകൂടിയ ആഘോഷമാണ്,.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ഇഗ്നേഷ്യസ് ലൊയോള, ഫിലിപ്പ് നേരി, ആവിലായിലെ തെരേസ എന്നിവര്‍ക്കൊപ്പം 1622 ല്‍ പോപ്പ് ഗ്രിഗറി പതിനഞ്ചാമനാണ് ഇസിദോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.