അത്ഭുതം ആവര്‍ത്തിച്ചു, വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകരൂപത്തിലായി!

ഇറ്റലി: നേപ്പള്‍സിന്റെ മധ്യസ്ഥനായ വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകരൂപത്തിലായി. മെയ് 2 വൈകുന്നേരം പ്രാദേശിക സമയം 5.18 നാണ് ഈ അത്ഭുതം നടന്നതെന്ന് നേപ്പല്‍സ് അതിരൂപത റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകരൂപത്തിലാകുന്നത് ഇതിന് മുമ്പും സംഭവിച്ചിട്ടുള്ള അത്ഭുതമാണ്.

സാധാരണയായി മെയ് ആദ്യ ശനിയാഴ്ചയാണ് ഇത് സംഭവിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അത് പിറ്റേദിവസമാണ് സംഭവിച്ചത്.. മൂന്നാം നൂറ്റാണ്ടില്‍ നേപ്പല്‍സിലെ ബിഷപ്പായിരുന്ന ജാനിയൂരിസ് ഡെയോക്ലീഷന്റെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. ജാനിയൂരിസിന്റെ രക്തം ദ്രാവകരൂപത്തിലാകുന്നതിനെ ഒരു അത്ഭുതമായി പ്രാദേശികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് സഭയുടെ ഔദ്യോഗികപ്രഖ്യാപനങ്ങള്‍ നടന്നിട്ടില്ല.

വര്‍ഷത്തില്‍ മൂന്നുതവണയാണ് രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധന്റെ തിരുനാള്‍ ദിവസമായ സെപ്തംബര്‍ 19 ,മെയ് ആദ്യ ശനി, ഡിസംബര്‍ 16 എന്നിവയാണ് അവ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.