അത്ഭുതം ആവര്‍ത്തിച്ചു; തിരുനാള്‍ ദിവസം വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി

നേപ്പള്‍സ്: ആ അത്ഭുതം വീണ്ടും ആവര്‍ത്തിച്ചു. വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി. വിശുദ്ധന്‌റെ തിരുനാള്‍ ദിവസമായ സെപ്തംബര്‍ 19 ന് വിശുദ്ധ കുര്‍ബാന മധ്യേയാണ് അത്ഭുതം ആവര്‍ത്തിക്കപ്പെട്ടത്.

നേപ്പള്‍സ് ആര്‍ച്ച് ബിഷപ് ഡൊമെന്‍ഷ്യോ ബാറ്റഗ്ലിയ മുഖ്യകാര്‍മ്മികനായിരുന്നു. ക്രിസ്തു ചിന്തിയ രക്തത്താല്‍ നാം എല്ലാവരും ഐക്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥമാണ് ഇതെന്നും എല്ലാ രക്തസാക്ഷികളും എവിടെയും എല്ലാ സ്ഥലത്തും ജീവിക്കുന്ന സാക്ഷ്യങ്ങളാണെന്നും സ്‌നേഹം മാത്രമാണ് എവിടെയും വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടായിരത്തോളം ആളുകള്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. നഗരത്തിന്റെപ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ജാനിയൂരിസ്.ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ജാനിയൂരിസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.