വിശുദ്ധ ജോണ്‍ പോളിന്റെ ഭീമാകാരമായ ചുവര്‍ചിത്രം പോളണ്ടില്‍ അനാച്ഛാദനം ചെയ്തു

പോളണ്ട്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭീമാകാരമായ ചുവര്‍ചിത്രം പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തില്‍ അനാച്ഛാദനം ചെയ്തു. നഗരത്തിലെ ജോണ്‍ പോള്‍ രണ്ടാമന്‍ അവന്യൂവിലാണ് ചുവര്‍ചിത്രം. 30 അടി വീതിയും 100 അടി ഉയരവുമുണ്ട് ചുവര്‍ചിത്രത്തിന്.

ജോണ്‍ പോളിന്റെ നൂറാം ജന്മശതാബ്ദി വാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ചുവര്‍ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടത്. സാന്‍ഡോമിറസ് സഹായമെത്രാന്‍ ബിഷപ് എഡ്വേര്‍ഡ് ഫ്രാങ്കോസ്‌ക്കി ചിത്രം വെഞ്ചരിച്ചു. മാര്‍പാപ്പയായി ജോണ്‍ പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് 42 വര്‍ഷം പൂര്‍ത്തിയായതിന്റെ കൂടി അനുസ്മരണാര്‍ത്ഥമാണ് ചുവര്‍ചിത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.