വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട ഷര്‍ട്ട് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന സംഭവം അറിയാമോ?

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അലി അഗ്ക്ക വെടിവച്ച സംഭവം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? 1981 മെയ് 13 നായിരുന്നു ആ സംഭവം. അന്നേ ദിവസം പാപ്പായുടെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തിര ശസ്ത്രക്രിയ നടത്തിയപ്പോള്‍ ആ നിമിഷങ്ങളില്‍ സിസ്റ്റര്‍ മരിയ റൊസാരിയോയും സാക്ഷിയായിട്ടുണ്ടായിരുന്നു.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ ടി ഷര്‍ട്ട് ഡോക്ടേഴ്‌സ് രണ്ടു കഷ്ണങ്ങളായി മുറിച്ചു നിലത്തേയ്ക്കിട്ടു. അത് ഒട്ടും വൈകാതെ വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കപ്പെടുമെന്ന് ഉറപ്പുള്ള സിസ്റ്റര്‍ പെട്ടെന്ന് തന്നെ അതെടുത്തു. ഏറെ വര്‍ഷങ്ങളോളം വലിയ നിധി പോലെ ആ ഷര്‍ട്ട് സിസ്റ്റര്‍ കാത്തുസൂക്ഷിച്ചു.

പിന്നീട് തിരുശേഷിപ്പായി ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡീ പോളിന് കൈമാറി. വൈകാതെ ഇവിടം ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി. ജോണ്‍ പോളിന്റെ രക്തംപുരണ്ട ഷര്‍ട്ട് തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.

നിരവധി പേര്‍ക്ക് ഈ തിരുശേഷിപ്പിന്റെ സാന്നിധ്യം വഴി അസാധ്യകാര്യങ്ങള്‍ നടന്നിട്ടുള്ളതായും സാക്ഷ്യങ്ങളുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.