കാലിസ്: പോളണ്ടിനെ ഒക്ടോബര്‍ ഏഴിന് വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നു. കാലിസിലെ സെന്റ് ജോസഫ് നാഷനല്‍ ഷ്രൈനിലാണ് സമര്‍പ്പണച്ചടങ്ങുകള്‍ നടക്കുന്നത്. അജാതശിശുക്കള്ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പേരിലാണ് ഈ തീര്‍ത്ഥാടനാലയം പ്രശസ്തമായിരിക്കുന്നത്.
1997 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തില്‍ സവിശേഷമായ ഇടം പിടിച്ചതാണ് ഇവിടമെന്ന് അന്ന് വിശുദ്ധ ജോണ്‍പോള്‍ അഭിപ്രായപ്പെട്ടിരുന്നു. യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് മുന്നോടിയായി ഇവിടെ നൊവേന നടന്നുവരാറുണ്ട്. മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടത്തുന്ന മഹാ നൊവേന നാഷനല്‍ റീട്രീറ്റ് പോലെയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി വൈദികരെ വിശുദ്ധയൗസേപ്പിന്റെ മാധ്യസ്ഥം സഹായിച്ചതായും ചരിത്രമുണ്ട്.