ഈശോയോടുള്ള സ്‌നേഹം വര്‍ദ്ധിക്കാന്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടുക- ഇതാ ചെറിയൊരു പ്രാര്‍ത്ഥന

ഭൂമിയിലെ തന്റെ പരിമിതമായ കാലത്ത് ഈശോയെ അത്യധികം സ്‌നേഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ ജോസഫ്. ദൈവത്തിന്റെ പുത്രനെയാണ് താന്‍ വളര്‍ത്തുന്നതെന്നും യൗസേപ്പിതാവിന് നല്ല ബോധ്യമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ തന്റെ മുഴുവന്‍ സ്‌നേഹവും ആദരവും ഈശോയ്ക്ക് നല്കാന്‍ യൗസേപ്പിതാവിന് സാധിച്ചിരുന്നു. നമ്മുടെ ഹൃദയത്തിലും ഈശോയോടുള്ള സ്‌നേഹം നിറയാനും ഈശോയെ അത്യധികമായി സ്‌നേഹിക്കാനും യൗസേപ്പിതാവ് സഹായിക്കും. യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി നമുക്ക് അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം

ഇതാ ചെറിയൊരു പ്രാര്‍ത്ഥന:

മാതാവിന് ശേഷം ഉണ്ണീശോയെ ആരാധിച്ച വിശുദ്ധ യൗസേപ്പിതാവേ, ഈശോയെ അത്യധികമായി സ്‌നേഹിക്കാന്‍ എന്നെ സഹായിക്കണമേ ഉണ്ണീശോയെ കൈയിലെടുക്കാന്‍ ഭാഗ്യം സിദ്ധിച്ചവനായ യൗസേപ്പിതാവേ ഈശോയ്ക്കു വേണ്ടി മാത്രം ജീവിക്കാന്‍ എന്നെ സഹായിക്കണമേ.

ഈശോയോടുള്ളസ്‌നേഹം കൊണ്ട് എന്റെ ജീവിതം നിറയ്ക്കണമേ. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള എല്ലാ ദാനങ്ങളും അനുഗ്രഹങ്ങളും എനിക്ക് ഈശോയില്‍ നിന്ന് വാങ്ങിത്തരണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.