കശ്മീരിലെ സെന്റ് ലൂക്ക്‌സ് ദേവാലയം വീണ്ടും തുറന്നു

ശ്രീനഗര്‍: മൂന്നു പതിറ്റാണ്ടായി അടഞ്ഞുകിടന്ന സെന്റ് ലൂക്ക്‌സ് ദേവാലയം ആരാധനയ്ക്കായി വീണ്ടും തുറന്നുകൊടുത്തു. 125 വര്‍ഷത്തെ പഴക്കമുണ്ട് ഈദേവാലയത്തിന്. ഭീകരാക്രമണത്തെ തുടര്‍ന്ന് 1990 മുതല്ക്കാണ് ദേവാലയം അടച്ചിട്ടത്.

കശ്മീരില്‍ ന്യൂനപക്ഷം മാത്രമാണ് ക്രൈസ്തവര്‍. ഹോളി ഫാമിലി റോമന്‍ കത്തോലിക്കാ പള്ളിയാണ് നിലവില്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നത്. ജമ്മുകാഷ്മീര്‍ വിനോദസഞ്ചാര വകുപ്പ് സ്മാര്‍ട്ട് സിറ്റി പദ്ധതി വഴിയാണ് ദേവാലയം നവീകരിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.