ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്… പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ വിശ്വസിക്കൂ

പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ഒരു അമ്മ തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുവാണോ അതുപോലെയാണ് അമ്മ നമ്മുടെ കാര്യത്തിലും ഇടപെടുന്നത്. കാരണം നാം അമ്മയുടെ മക്കളാണ്. പിഞ്ചുമക്കള്‍. മക്കള്‍ നടന്നുതുടങ്ങുമ്പോള്‍ വീഴുമോയെന്ന് ആശങ്കപ്പെട്ട് അമ്മ മക്കളെ കൈപിടിച്ചുനടത്തുന്നത് കണ്ടിട്ടില്ലേ..

ഒഴിവാക്കാനാവാത്ത ഈ അമ്മ സാന്നിധ്യം തന്നെയാണ് പരിശുദ്ധ അമ്മ. നമ്മുടെ ആത്മീയജീവിതത്തില്‍ എപ്പോഴും വഴിയും വഴികാട്ടിയുമാണ് അമ്മ. അമ്മ എപ്പോഴും നമ്മുടെ കൂടെയുണ്ട്. ഇക്കാര്യം അമ്മ തന്റെ പ്രത്യക്ഷീകരണത്തിന്റെ അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ അമ്മ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

ഞാനെപ്പോഴും നിന്റെകൂടെയുണ്ട്. പ്രിയ കുഞ്ഞേ എല്ലാ നിമിഷവും നിന്നോടൊപ്പം കടന്നുവരാന്‍ എന്നെ അനുവദിക്കണം. ഞാനാണ് നിന്റെ ദിവസത്തെ നിയന്ത്രിക്കുന്നതെന്ന് വെറുതെ ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിക്കുക
അതെ നമുക്ക് അമ്മയെ നമ്മുടെ ജീവിതത്തില്‍ ഇടപെടാന്‍ അനുവദിക്കാം. അമ്മയോട് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.