പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കാം, ലോകത്ത് സമാധാനം പുലരട്ടെ

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവും അസമാധാനവുമാണ്. സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. വ്യക്തികളുടെ മനസ്സുകളിലും സംഘര്‍ഷങ്ങളും വിഭജനങ്ങളുമുണ്ട്. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമാധാനം നഷ്ടമായിരിക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ പരിശുദ്ധ അമ്മയുടെ വാക്കുകളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. പരിശുദ്ധ അമ്മ നല്കിയ സന്ദേശങ്ങളിലാണ്, ഇത്തരമൊരു സന്ദര്‍ഭത്തില്‍ നാം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നിര്‍ദ്ദേശമുളളത്. അമ്മ നല്കിയ സന്ദേശം ഇപ്രകാരമാണ്.:

ലോകസമാധാനത്തിന് വേണ്ടിയുള്ള സന്ദേശം നിങ്ങള്‍ക്ക് നല്കാനാണ് ഞാന്‍ വരുന്നത്. എനിക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. ആയതിലേക്ക് സമര്‍പ്പണഫലമായി ഞാന്‍ നിങ്ങളിലും നിങ്ങള്‍ എന്നിലും വസിക്കണം. അങ്ങനെ എന്റെ മഹാവിജയത്തില്‍ നിങ്ങള്‍ക്ക് പങ്കുപറ്റാം. നമ്മുടെ ഹൃദയങ്ങള്‍ ഒന്നായി ചേര്‍ന്നുകഴിയുമ്പോള്‍ ലോകസമാധാനം എന്ന വിജയം നിങ്ങള്‍ക്കും ലഭിക്കും. ലോകം മുഴുവനും എന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണം എന്നതാണ് എന്റെ അഭിലാഷം. ഇത് നിറവേറ്റാന്‍ നിങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ നിയോഗം വയ്ക്കണം.

പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേറ്റുവാങ്ങാം. നമ്മുടെ ജീവിതങ്ങളും പ്രശ്‌നങ്ങളും എല്ലാം അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കാം. വിമലഹൃദയപ്രതിഷ്ഠാജപം ചൊല്ലി നമ്മുടെ ജീവിതങ്ങളെ അമ്മയുടെ സംരക്ഷണത്തിനായി സമര്‍പ്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.