തിരുക്കുടുംബത്തെ ആദര്‍ശമായി സ്വീകരിക്കുക, മറിയത്തെ വാഴ്ത്തുക, നമ്മുടെ കുടുംബങ്ങളും അനുഗ്രഹം പ്രാപിക്കും

ക്രൈസ്തവ കുടുംബങ്ങള്‍ക്കുള്ള ഉദാത്ത മാതൃകയാണ് തിരുക്കുടുംബം. ഈശോയും മാതാവും യൗസേപ്പിതാവും അടങ്ങുന്ന ആ കുടുംബത്തില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. മരിയാനുകരണം നമ്മോട് പറയുന്നത് ഇക്കാര്യമാണ്.

‘ തിരുക്കുടുംബത്തെ ആദര്‍ശമായി ഗണിക്കുക. നിനക്ക് മാതൃകയായിട്ടാണ് ദൈവം അത് സ്ഥാപിച്ചിരിക്കുന്നത്. ആധ്യാത്മികമായ സല്‍ഫലങ്ങള്‍ അതില്‍ സമൃദ്ധിയായി വിളയുന്നു. വിശ്വാസം അതിന്റെ അടിസ്ഥാനമാണ്. ശരണം അതിന്റെ ശക്തിയാണ്. ക്ഷമയും ഉപവിയും അതിന്റെ അലങ്കാരവും. വിശ്വസ്ത്മാവേ, ഉള്ളുകുളിര്‍ക്കെ പാടുക. മറിയം ഒരിക്കല്‍ ദൈവസന്നിധിയില്‍ പാടിയത് നിനയ്ക്കുക.

ഹൃദയാനന്ദം പരമകാഷ്ഠയെ പ്രാപിച്ച ഈശോയെ ഉദരത്തില്‍ വഹിച്ച ആ സുദിനത്തെ ഓര്‍മ്മിക്കുക. കര്‍ത്താവിന്റെ കരുണകള്‍ മുക്തകണ്ഠം പ്രകീര്‍ത്തിക്കുക. മറിയത്തെ വാഴ്ത്തിച്ചൊല്ലുക. എന്റെ അമ്മേ എന്റെ ആശ്രയമേ ഇന്നു ഞാന്‍ നിന്നില്‍ അഭയം കണ്ടെത്തിയിരിക്കുന്നു. നിന്റെ സഹായം ഞാന്‍ സവിനയം അപേക്ഷിക്കുന്നു.’

അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. അമ്മ ഞങ്ങളുടെ കുടുംബത്തില്‍ രാജ്ഞിയായി വാഴണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.