മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ചറിയാമോ?

പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തില്‍ ഏഴു വ്യാകുലങ്ങള്‍ ഉണ്ടായിരുന്നു.

നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്റെ പ്രവചനമായിരുന്നു അതില്‍ ആദ്യത്തേത്. ക്രിസ്തുവിന്റെ ജനനത്തിന്റെ നാല്പതു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. ഈജിപ്തിലേക്കുള്ള പലായനമായിരുന്നു രണ്ടാമത്തേത്. ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് കാണാതെ പോയപ്പോള്‍ ഉണ്ടായ വേദനയായിരുന്നു മൂന്നാമത്തേത്. കാല്‍വരിയിലേക്കുള്ള യാത്രയില്‍ ഈശോയെ കണ്ടുമുട്ടിയപ്പോള്‍ നാലാമത്തെ വ്യാകുലങ്ങളിലൂടെ മാതാവ് കടന്നുപോയി, നഗ്നനായി ക്രൂശില്‍ മരിച്ച ഈശോയെ കണ്ടപ്പോള്‍ അഞ്ചാമത്തെ വ്യാകുലവും മാതാവ് അനുഭവിച്ചു.

ഈശോയുടെ തിരുശരീരം ക്രൂശില്‍ നിന്ന് എടുത്തുനീക്കിയപ്പോള്‍ ആറാം വ്യാകുലവും ഈശോയെ സംസ്‌കരിച്ചപ്പോള്‍ ഏഴാംവ്യാകുലവും മാതാവിന്റെ ജീവിതത്തിലുണ്ടായി.

ജീവിതത്തില്‍ വിവിധങ്ങളായ വ്യാകുലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം മാതാവിനെ ധ്യാനിക്കുക. മാതാവിനെ വിളിച്ചപേക്ഷിക്കുക. നമുക്ക് അമ്മ ആശ്വാസം നല്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.