മറിയമില്ലാതെ രക്ഷയില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറിയമില്ലാതെ രക്ഷയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷാരംഭത്തില്‍ ദൈവമാതൃത്വത്തിരുനാള്‍ ആഘോഷ വേളയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന സത്യം ലോകത്തോട് വിളിച്ചുപറയുന്ന ദിവസമാണ് ദൈവമാതൃത്വതിരുനാള്‍ ദിനമെന്ന് പാപ്പ പറഞ്ഞു. നസ്രത്തിലെ മറിയം സ്്ത്രീയും അമ്മയുമാണ്. മറിയത്തിലാണ് രക്ഷ പൂവണിഞ്ഞത്. മാനവികതയില്‍ ദൈവികത മെനഞ്ഞെടുത്തവളാണ് നസ്രത്തിലെ മറിയം. ഒരു സ്ത്രിയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവമനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈവമാതൃത്വതിരുനാള്‍.

അമ്മയുടെ ഉദരത്തില്‍ രൂപമെടുത്ത് ഉടലോടെ ഇന്നും ക്രിസ്തുസ്വര്‍ഗ്ഗീയമഹത്വത്തില്‍ വാഴുന്നുവെന്നത് ക്രിസ്തീയ വിശ്വാസമാണെന്നും പാപ്പ പറഞ്ഞു. ദൈവം തന്റെതിരുക്കുമാരനെ ഒരു സ്ത്രീയിലൂടെയാണ് ഈ ലോകത്തില്‍ മനുഷ്യനായി പിറക്കാന്‍ ഇടയാക്കിയത്. സ്ത്രീത്വത്തിന് എതിരായ സകല തിന്മകളും അതുകൊണ്ട് ദൈവനിന്ദയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.