മാതാവിന് സഹോദരിമാരുണ്ടായിരുന്നോ?

വിശുദ്ധ ഗ്രന്ഥം വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് നല്കുന്നുള്ളൂ. മാതാവിനെക്കുറിച്ചുള്ളകൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭിച്ചിരി്കുന്നത് ബൈബിളിതര ഗ്രന്ഥങ്ങളില്‍ നിന്നാണ്. എന്നാല്‍ അങ്ങനെ ലഭിച്ചിരിക്കുന്ന എല്ലാവിവരങ്ങളും വിശ്വാസയോഗ്യമാണോ എന്ന് പറയാനും കഴിയില്ല.

അതുപോലെ ഒരു സംശയമാണ് മാതാവിന് സഹോദരിമാരുണ്ടായിരുന്നോ എന്ന കാര്യം. വിശുദ്ധ ഗ്രന്ഥത്തിലെ തന്നെ ഒരു ഭാഗമാണ് ഇങ്ങനെയൊരു സംശയത്തിന് വിത്തുപാകിയിരിക്കുന്നത്.

യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യമറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു.( യോഹ: 19:25).

ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് മാതാവിന് സഹോദരിമാരുണ്ടായിരുന്നു എന്ന് ചിലര്‍ വാദിക്കുന്നത്. ഇതേക്കുറിച്ച് പല വിരുദ്ധാഭിപ്രായങ്ങളും നിലവിലുണ്ട്.

പക്ഷേ പാരമ്പര്യവിശ്വാസമനുസരിച്ച് മാതാവിന്റെ മാതാപിതാക്കളായ യോവാക്കിമിനും അന്നയ്ക്കും മക്കളുണ്ടായിരുന്നില്ലെന്നും ഏറെക്കാലത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മാതാവ് ജനിച്ചതെന്നുമാണ്. അതിന് ശേഷം ആദമ്പതികള്‍ക്ക് മറ്റു കുഞ്ഞുങ്ങള്‍ പിറന്നതായി പാരമ്പര്യത്തില്‍ കാണുന്നുമില്ല. നാത്തൂനോ കസിന്‍സോ ആയിരിക്കാം കുരിശിന്‍ചുവട്ടില്‍ മാതാവിന്‍ ഒപ്പം നിന്നിരുന്നത് എന്നും അവരെയും സഹോദരിമാരായി കണക്കാക്കുന്ന പതിവുള്ളതുകൊണ്ടായിരിക്കും വിശുദ്ധ യോഹന്നാന്‍ അങ്ങനെ രേഖപ്പെടുത്തിയതെന്നുമാണ് വേറെ ചിലരുടെ വിശ്വാസം.

ചുരുക്കത്തില്‍ മാതാവിന് സഹോദരിമാരുണ്ടായാലും ഇല്ലെങ്കിലും മറിയത്തിന്റെ സ്ഥാനത്തിന് കുറവുകളൊന്നും സംഭവിക്കുന്നില്ല.

അമ്മേ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.