എല്ലാ അമ്മമാരെക്കാളും സ്‌നേഹിക്കപ്പെടേണ്ടവളാണ് പരിശുദ്ധ അമ്മ കാരണം ഇതാണ്…

എല്ലാ അമ്മമാരെക്കാളും സ്‌നേഹിക്കപ്പെടേണ്ടവളാണ് പരിശുദ്ധ അമ്മ. കാരണം അവള്‍ ദൈവത്തിന്റെ അമ്മയാണ്, തിരുസഭയുടെ അമ്മയാണ്. നമ്മള്‍ ഓരോരുത്തരുടെയും സ്വന്തം അമ്മയാണ്. അതുകൊണ്ട് സര്‍വ ബഹുമാനവും വണക്കവും അവള്‍ക്ക് സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധ കന്യാമറിയത്തോടുളള ഭക്തിയും സ്‌നേഹവും പ്രദര്‍ശിപ്പിക്കാന്‍ നാം കടപ്പെട്ടവരാണ്. ദൈവമാതാവു വഴി ലോകത്തിന് സിദ്ധിച്ചിട്ടുള്ള സകല നന്മകള്‍ക്കും കൃതജ്ഞത പ്രകാശിപ്പിക്കണം. മറിയത്തോടൊന്നിച്ച് നിത്യഭാഗ്യം അനുഭവിക്കാന്‍ വേണ്ടി പുണ്യമാര്‍ഗ്ഗത്തില്‍ അവളുടെ കാലടികളെ അനുഗമിക്കാന്‍ നാം ഓരോരുത്തരും ഉത്സാഹിക്കണം.

കന്യാത്വത്താല്‍ പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച സന്തുഷ്ടിയുടെ പാരമ്യവും മാതൃത്വത്താല്‍ സിദ്ധിച്ച ആശ്വാസങ്ങളുടെ അനര്‍ഘതയും മനുഷ്യബുദ്ധിയില്‍ അടങ്ങുകയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.