പ്രത്യാശയുടെ അടയാളം എന്നാണ് തിരുസഭ മറിയത്തെ വിശേഷിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് ഇത്തരത്തിലുള്ള ഒരു ശീര്‍ഷകം അമ്മയ്ക്ക് നല്‍കിയിരിക്കുന്നത്. സഭ തന്റെ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത് പരിശുദ്ധ അമ്മയിലാകുമ്പോള് നമുക്കും അവളില്‍ ്പ്രത്യാശ അര്‍പ്പിക്കാവുന്നതാണ്. തീര്‍ത്ഥാടകരായ ദൈവജനത്തിന്റെ ആശ്വാസമായവളാണ് നമ്മുടെ അമ്മ.
ദൈവപുത്രനെ ലോകത്തിന് സമ്മാനിച്ചവളായ പരിശുദ്ധ മറിയത്തിന് നമ്മുടെ ഓരോരുത്തരുടെയും മേല്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. കാരണം നാം ദൈവത്തിന്റെ മക്കളാണ് എന്നതുതന്നെ. ലോകത്തിന് രക്ഷ കൈവന്നത് മറിയത്തിലൂടെയായതുകൊണ്ട് മറിയത്തിന്റെ അപേക്ഷ ദൈവത്തിന് നിരസിക്കാനുമാവില്ല. അതുകൊണ്ടാണ് നാം മറിയത്തോട് കൂടുതലായി മാധ്യസ്ഥം യാചിക്കേണ്ടതും മറിയത്തില്‍ നാം പ്രത്യാശ അര്‍പ്പിക്കേണ്ടതും.
മറിയം കാനായില്‍ മാത്രമല്ല ജീവിതത്തിലെ നമ്മുടെ ഓരോരുത്തരുടെയും കുരിശുകളുടെ ചുവട്ടിലും നമുക്കു വേണ്ടി അവള് മാധ്യസ്ഥം യാചിച്ച് , പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നുണ്ട്. ഏതു പ്രയാസങ്ങളിലും സങ്കടങ്ങളിലും നിരാശതകളിലുംപ്രതിസന്ധികളിലും നമുക്ക് മറിയത്തോട് ചേര്ന്നുനില്ക്കാം. എന്റെ അമ്മേ എന്റെ ആശ്രയമേ എന്ന വിശുദ്ധ ജോണ്‍ പോളിന്റെ പ്രാര്‍ത്ഥന നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയായി മാറട്ടെ.