ഫാ.സ്റ്റാന്‍ സ്വാമിക്കു വേണ്ടി ബ്ലാങ്കറ്റും സിപ്പറും ശേഖരിക്കുന്നു

മുംബൈ: ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി സിവില്‍ സൊസൈറ്റിഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബ്ലാങ്കറ്റുകളും സിപ്പറുകളും ശേഖരിക്കുന്ന പ്രചരണത്തിന് തുടക്കം കുറിച്ചു.

83 കാരനും പാര്‍ക്കിന്‍സണ്‍ രോഗം മൂലം കഷ്ടപ്പെടുകയും ചെയ്യുന്ന സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം പറയാന്‍ ഡിസംബര്‍ നാലുവരെ കോടതി സമയം ചോദിച്ച സാഹചര്യത്തിലാണ് അതിനോടുള്ള പ്രതിഷേധമായി ഈ പ്രചരണം നടക്കുന്നത്. മുംബൈ ഡെപ്യൂട്ടി ജനറലിന്റെ മേല്‍വിലാസത്തില്‍ ബ്ലാങ്കറ്റുകളും സിപ്പറുകളും അയച്ചുകൊടുക്കാനാണ് പരിപാടി.

നവംബര്‍ ആറിന് സ്‌ട്രോയും സിപ്പര്‍ കപ്പുകളും ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ കോടതി അപേക്ഷ തള്ളിയിരുന്നു. ഡിസംബര്‍ നാലിന് വാദം കേള്‍ക്കാനാണ് കോടതിയുടെ നിലപാട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.