ഫാ. സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍; പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയെ മാസങ്ങളായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. സാമൂഹ്യപ്രവര്‍ത്തകനായ 83 വയസുള്ള വൈദികന്‍ രോഗിയായിരുന്നിട്ടും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്റെ നിലപാടിനെ ബിജെപി അംഗം നിഷികാന്ത് ദുബൈ എതിര്‍ത്തതാണ് ബഹളത്തിന് ഇടയാക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെട്ട് ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ചാഴികാടന്റെ ആവശ്യത്തിന് പിന്തുണയുമായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയിയും കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസും രംഗത്തെത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.