ഫാ.സ്റ്റാന്‍ സ്വാമിയുടെ വീടും സാധനങ്ങളും കണ്ടുകെട്ടി, കണ്ടുകിട്ടിയത് പഴയ മേശയും അലമാരയും കസേരകളും

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍സാധനങ്ങളും എന്‍ഐഎ കണ്ടുകെട്ടി. എന്നാല്‍ തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയ ഒന്നും കണ്ടെത്താനായിട്ടില്ല.

ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്താണ് ഫാ. സ്റ്റാന്‍ സ്വാമി താമസിക്കുന്നത്. ഒരു ഇരുമ്പുമേശയും പഴയൊരു അലമാരയും മുന്നു പ്ലാസ്റ്റിക് കസേരകളും കനംകുറഞ്ഞ ഒരു കിടക്കയുമാണ് പോലീസ് പിടിച്ചെടുത്തത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമി.

ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.