ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നല്കരുതെന്ന് എന്‍ഐഎ

മുംബൈ: ഭീമ കൊറീഗോണ്‍ അക്രമവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കളയണമെന്ന് എന്‍ഐഎ.എന്‍ ഐ എയ്ക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടിയാണ്ഹാജരായത്.

മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയ രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ അത് ഫാ. സ്റ്റാന്‍ സ്വാമി നശിപ്പിക്കുമെന്നും ഫാ. സ്റ്റാന്‍ സ്വാമി വഴി വലിയ തുക സ്വീകരിച്ചതായും ചെലവഴിച്ചതായും രേഖകളുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ മാവോയിസ്റ്റ് തീവ്രവാദവുമായി ഫാ. സ്റ്റാന്‍ സ്വാമിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിന് അപേക്ഷിച്ചത്.

2020 ഒക്ടോബര്‍ എട്ടിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 83 കാരനായ ഫാ. സ്വാമി തലോജ സെന്‍ട്രല്‍ ജയിലിലാണ്. പാര്‍ക്കിന്‍സണ്‍ രോഗം മൂലം പരസഹായമില്ലാതെ ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലുമാണ്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.