ടെന്നസി: പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിന്റെ ശിരസ് ഛേദിച്ച നിലയില്‍ കണ്ടെത്തി. ചാറ്റാനുഗ സെന്റ് സ്റ്റീഫന്‍ ഇടവകയുടെ വെളിയില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപമാണ് ആക്രമണത്തിന് വിധേയമായത്. മാതാവിന്റെ രൂപങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ ഇത് മൂന്നാമത്തേതാണ്.
ജൂലൈ 11 ന് രാവിലെ വികാരി ഫാ. മാനുവല്‍ പെരേസ് കുര്‍ബാന അര്‍പ്പിക്കുന്നതിന് മുമ്പ് പള്ളിമുറ്റത്തുകൂടി നടന്നുപോകുമ്പോഴാണ് രൂപം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഞ്ചടി ഉയരമുള്ള രൂപമാണ് തകര്‍ക്കപ്പെട്ടത്. ദേവാലയത്തിനോ മറ്റുള്ളവയ്‌ക്കോ നേരെ അക്രമം നടന്നിട്ടുമില്ല.
സെന്റ് സ്റ്റീഫന്‍ ചര്‍ച്ചിന് നേരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്ന് പള്ളിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. ഇതുപോലെയുള്ള സംഭവങ്ങള്‍ വളരെ നിരാശാജനകമാണ്. പത്രക്കുറിപ്പ് പറയുന്നു.