വിശുദ്ധ ഫൗസ്റ്റീന രചിച്ച ഈശോയോടുള്ള ഈ പ്രാര്‍ത്ഥന ചൊല്ലൂ, ഉദ്ദിഷ്ടകാര്യം സാധിക്കൂ

കരുണയുടെ ഈശോയോടുളള ഭക്തിയും പ്രാര്‍ത്ഥനയും നാം ഇന്ന് നടത്തുന്നതിന് പിന്നില്‍ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച സ്വകാര്യ വെളിപാടുകളാണ്. വിശുദ്ധ ഫൗസ്റ്റീന പരിശുദ്ധാത്മനിവേശനത്താല്‍ ഈശോയോടുള്ള ചില പ്രാര്‍ത്ഥനകള്‍ രചിച്ചിട്ടുണ്ട്. അത്തരം ചില പ്രാര്‍ത്ഥനകളാണ് ചുവടെ കൊടുക്കുന്നത്.

ഓ പരിശുദ്ധത്രീത്വമേ നിത്യനായ ദൈവമേ ആത്മാക്കള്‍ നേടുന്ന മഹത്വം അറിയുവാന്‍ എനിക്ക് ഇടയാക്കിയതിനെയോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഓരോ ആത്മാവിന്റെയും വിധിയാളന്‍ അങ്ങ് മാത്രമാകുന്നുവല്ലോ, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒ്ന്നുമല്ല. ഞാന്‍ വലിയ ദുരിതത്തിലാകുന്നു, പക്ഷേ ഞാന്‍ അങ്ങയില്‍ എന്റെ മുഴുവന്‍ ശരണവുംവച്ചിരിക്കുന്നു. ഓ എന്റെ ദൈവമേ..

ഓ കാരുണ്യവാനായ ഈശോയേ എന്റെ ജീവിതത്തിലെ സഹനങ്ങള്‍ അങ്ങയുടെ പീഡാസഹനങ്ങളോട് ഞാന്‍ ചേര്‍ക്കുന്നു. അങ്ങയുടെ പീഡാസഹനത്തിന്റെ ശാന്തതയും കൃപയും എന്റെ എല്ലാ കഷ്ടതകളിലും എനിക്ക് നല്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.