വിശുദ്ധ ഫൗസ്തീനയെ ഈശോ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന 40 ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് 9 പ്രാവശ്യം വീതം ചൊല്ലൂ

കരുണയുടെ ജപമാലയും കരുണയുടെ ഈശോയോടുള്ള പ്രാര്‍ത്ഥനയും പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വിശുദ്ധയായിരുന്നു ഫൗസ്റ്റീന. ഈശോ ഫൗസ്റ്റീനയെ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന വളരെ ഫലദായകമാണ് എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ആ പ്രാര്‍ത്ഥന ഇതാണ്:

കാല്‍വരിയിലെ കുരിശില്‍ നിന്ന് ലോകപാപങ്ങളുടെ പരിഹാരാര്‍ത്ഥം ഇറ്റിറ്റുവീഴുന്ന യേശുക്രിസ്തുവിന്റെ തിരുരക്തമേ, എന്നെ കഴുകണമേ.

അങ്ങേ അമൂല്യതിരുരക്തത്തിന്റെ യോഗ്യതയാല്‍ എന്റെ എല്ലാ പാപങ്ങളും ബലഹീനതകളും എടുത്തുമാറ്റണമേ. അങ്ങേ വാഗ്ദാനമായ പരിശുദ്ധാത്മാവിനാല്‍ എന്നെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തണമേ. അങ്ങേ ജീവിക്കുന്ന സാക്ഷിയാക്കി എന്നെ മാറ്റണമേ.

ഈശോയുടെ തിരുഹൃദയത്തില്‍ നിന്നും ഞങ്ങള്‍ക്ക് കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞാന്‍ അങ്ങയില്‍ ശരണപ്പെുന്നു

ഈ പ്രാര്‍ത്ഥന 9 പ്രാവശ്യം വീതം 40 ദിവസം വിശ്വാസത്തോടെ ചൊല്ലണമെന്നാണ് നിര്‍ദ്ദേശം.സാധിക്കുന്നവര്‍ 40 ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.