ഉയരത്തിലേക്ക് പറക്കാന്‍ കഴിവില്ലാത്ത കോഴിയെപ്പോലെയാണ് പ്രാര്‍ത്ഥനയില്ലാത്തവന്‍. പ്രാര്‍ത്ഥനയെക്കുറിച്ച വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നതുകേട്ടോ

പ്രാര്‍ത്ഥന നമുക്ക് എത്രത്തോളം ആവശ്യമാണെന്നും പ്രാര്‍ത്ഥിക്കാത്തവന്റെ പ്രത്യേകതയെന്തെന്നും വ്യക്തമാക്കുകയാണ് വിശുദ്ധ ജോണ്‍ മരിയ വിയാനി.വിശുദ്ധന്റെ വാക്കുകള്‍:

പ്രിയ മക്കളേ നീളം കൂടിയതോ ആര്‍ഭാടമേറിയതോ ആയ പ്രാര്‍ത്ഥനയ്ക്കല്ല പിന്നെയോ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നു പുറപ്പെടുന്ന പ്രാര്‍ത്ഥനയ്ക്കാണ് ദൈവം കൂടുതല്‍ വില കല്പിക്കുന്നത്. മക്കളേ ഉയരത്തിലേക്ക് പറക്കാന്‍ കഴിവില്ലാത്ത കോഴിയെപോലെയാണ് പ്രാര്‍ത്ഥനയില്ലാത്തവന്‍. ഒറ്റച്ചാണ്‍ മാത്രം കഷ്ടിച്ചുപറക്കുന്ന ആ ജീവി ആകാശത്തിലുയരാന്‍ ശ്രമിച്ചാല്‍ ഉടനെ താഴെ വീഴും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.