വിശുദ്ധ ജോണ്‍ ഓഫ് ഗോഡിന് ആ പേര് കിട്ടിയത് എങ്ങനെയാണെന്നറിയാമോ?

സന്യാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ അധികാരികള്‍ നല്കുന്നതോ അല്ലെങ്കില്‍ സ്വയം സ്വീകരിക്കുന്നതോ ആണ് അവരുടെ പേരുകള്‍. എന്നാല്‍ ദൈവം തന്നെ വെളിപെടുത്തിക്കൊടുത്ത ഒരു സന്യസ്ത നാമമുണ്ട്. അതാണ് ജോണ്‍ ഓഫ് ഗോഡ്.

ജോണ്‍ ഓഫ് ഗോഡ് എന്ന പേര് നമുക്കേറെ പരിചയമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് അദ്ദേഹം. ഒരു ദിവസം ഉണ്ണിയേശു പ്രത്യക്ഷപ്പെട്ടിട്ട് വിശുദ്ധനെ വിളിച്ചത് ഇപ്രകാരമാണ്. ദൈവത്തിന്റെ ജോണേ.. ഇതിനെ തുടര്‍ന്നാണത്രെ ആ പേരില്‍ അദ്ദേഹം അറിയപ്പെടാനാരംഭിച്ചത്.

ആവിലായിലെ വിശുദ്ധ തെരേസയുടെ പ്രബോധനങ്ങളോട് ഏറെ ആഭിമുഖ്യമുളള വ്യക്തിയായിരുന്നു ജോണ്‍. ബ്രദേഴ്‌സ് ഹോസ്പിറ്റലേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന പേരില്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ പിന്നീട് ഒരു സന്യാസസമൂഹവും രൂപീകരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.