ശബ്ദമില്ലാത്തവരുടെ ശബ്ദം ശ്രവിക്കാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ശബ്ദമില്ലാത്തവരുടെ ശബ്ദം ശ്രവിക്കാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാവിന്റെ പിറവിത്തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

വിസ്മരിക്കപ്പെട്ടരുടെ ശബ്ദം കേള്‍ക്കാനായി ഇടം നീക്കിവയ്ക്കുമ്പോഴാണ് ദൈവത്തില്‍ നിന്നുള്ള യഥാര്‍ത്ഥ സന്തോഷം കടന്നുവരുന്നത്. മനുഷ്യവംശത്തിന്റെയും പ്രകൃതിയുടെയും സേവനത്തിനും പൊതുനന്മയ്ക്കായി സുവിശേഷത്തിന്റെ സൗന്ദര്യം പിന്തുടര്‍ന്ന മേരി എല്ലായ്‌പ്പോഴും നമ്മെ പഠിപ്പിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ്. മറിയം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തത് ദൈവവചനമായിരുന്നു. ദൈവത്തില്‍ നിന്നുളള വാക്കുകളാണ് അവള്‍ സംസാരിച്ചത്. ദൈവത്തിന്റെ ഹിതമായിരുന്നു അവളുടെയും ഹിതം. പാപ്പ പറഞ്ഞു.

ദൈവവുമായി, ദൈവവചനവുമായി പരിപൂര്‍ണ്ണമായും ജീവിതത്തില്‍ വ്യാപിപ്പിച്ചതുകൊണ്ടാണ് മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ അമ്മയായി അവള്‍മ ാറിയത്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.