മറിയം ഒരു ആത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍

മാതാവ് വഴിയായി ഈ ലോകത്തില്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ മാതാവ് വഴിയായി നമ്മുടെ ആത്മാവില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന്തിനെക്കുറിച്ച് അത്രയധികം ബോധ്യം പലര്‍ക്കുമില്ല.
എന്നാല്‍ മാതാവ് നമ്മുടെ ആത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സംഭവിക്കുന്നത് നിരവധിയായ അത്ഭുതങ്ങളാണ്. ആ അത്ഭുതങ്ങളില്‍ ചിലതൊക്കെ നമുക്ക് പരിശോധിക്കാം.

മറിയം ഒരാത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അവള്‍ക്ക് മാത്രം സാധിക്കുന്ന കൃപാവരത്തിന്റെ വിസ്മയകരമായ അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചുതുടങ്ങും. കാരണം മറിയം മാത്രമേ സര്‍വ്വസമൃദ്ധിയും നിറഞ്ഞവളായിട്ടുള്ളൂ.

നൈര്‍മ്മല്യത്തിലുംസമൃദ്ധിയിലും അവള്‍ക്ക് തുല്യരായിആരും ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല. പരിശുദ്ധാത്മാവിനോട് സഹകരിച്ചുകൊണ്ട് മറിയം ഇതുവരെ ഉണ്ടായിട്ടുള്ളതുംഇനി ഉണ്ടാകുകയില്ലാത്തതുമായ മഹത്തമമായ ഒന്നിനെ ഉത്പാദിപ്പിച്ചു. ദൈവമനുഷ്യനെ മാത്രമല്ല യുഗാന്ത്യത്തിലും ഉത്കൃഷ്ടരായ വിശുദ്ധരെ അവള്‍ തന്നെയാണ് ജനിപ്പിക്കേണ്ടത്.

ലോകാവസാനത്തില്‍ ഉണ്ടാകാനിരിക്കുന്ന എല്ലാമഹാവിശുദ്ധരുടെയും ശിക്ഷണവുംരൂപവല്ക്കരണവും സര്‍വ്വശക്തന്‍ അവള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ അതുല്യവും അത്ഭുതകരവുമായ സൃഷ്ടിയായ മറിയത്തിന് മാത്രമേ പരിശുദ്ധാത്മാവിനോടുളള ഐക്യത്തില്‍ അതുല്യവും അസാധാരണവുമായവ പുറപ്പെടുവിക്കാന്‍ കഴിയൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.