ക്രൈസ്തവ വിശ്വാസത്തിനെതിരെയുളള ആക്രമണം; അമേരിക്കയില്‍ സെപ്തംബര്‍ 20 മുതല്‍ മിഖായേല്‍ മാലാഖയോടുള്ള നൊവേന ആരംഭിക്കുന്നു

വാഷിംങ്ടണ്‍: വിശുദ്ധ മിഖായേലിന്റെ നൊവേന ചൊല്ലി രാജ്യവ്യാപകമായി പ്രാര്‍ത്ഥനയ്ക്ക് ഒരുങ്ങണമെന്ന് കാത്തലിക് വോട്ടിന്റെ ആഹ്വാനം. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും പ്രോലൈഫ് പ്രെഗ്നന്‍സി സെന്ററുകള്‍ക്കുംനേരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആഹ്വാനം.

സെപ്തംബര്‍ 20 മുതല്‍ 29 വരെയാണ് നൊവേന നടത്തേണ്ടത്. സെപ്തംബര്‍ 29 മിഖായേല്‍ മാലാഖയുടെ തിരുനാള്‍ദിനമാണ്. കാത്തലിക് അഡ്വോക്കസി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബ്രെയ്ന്‍ ബ്രച്ചാണ് നൊവേന പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്.

മിഖായേല്‍ മാലാഖയോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലി സംരക്ഷണത്തിനായി പ്രാര്‍ത്ഥിച്ചാല്‍ അക്രമങ്ങള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.