മോഷണം പോയ സക്രാരി തിരികെ കിട്ടി, പക്ഷേ കൂദാശ ചെയ്ത തിരുവോസ്തിയില്ല

ഒന്റാറിയോ: മോഷണം പോയ സക്രാരി തിരികെ കിട്ടി. പക്ഷേ കൂദാശ ചെയ്ത തിരുവോസ്തി അതിനുള്ളിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സെന്റ് കാതറിന്‍ ഓഫ് അലക്‌സാണ്ട്രിയ കത്തീഡ്രലില്‍ നിന്ന് സക്രാരി മോഷണം പോയത്. ഇന്നലെയാണ് കത്തീഡ്രലിന് സമീപമുള്ള പാര്‍ക്കിലെ കനാലില്‍ നിന്ന്‌ സക്രാരി കണ്ടെത്തിയത്.

വെള്ളത്തില്‍ മുങ്ങിക്കിടന്നതുകൊണ്ട് തിരുവോസ്തി വെള്ളത്തില്‍ അലിഞ്ഞുപോയിട്ടുണ്ടാകാം എന്നാണ് അനുമാനി്ക്കുന്നത്. തിരുവോസ്തി കാണാത്തത് അതുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത്.

സക്രാരിയു തിരുവോസ്തിയും തിരികെ തരണമെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടാവില്ലെന്നും ബിഷപ് ജെരാര്‍ദ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ദേവാലയത്തില്‍ മോഷണം നടന്നിരുന്നു.

സക്രാരി മോഷ്ടിച്ചത് ആരാണ് എന്നതിനെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.