‘അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ കരണത്തടിച്ചല്ല ഗാന്ധി സമരം ചെയ്തത്.’ അനാവശ്യപണിമുടക്കുമൂലം നടുവൊടിഞ്ഞ സാധാരണക്കാരുടെ ഭാഗത്തുനിന്ന് ഒരു വൈദികന്‍ സംസാരിക്കുന്നത് കേള്‍ക്കൂ

അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടിച്ചല്ല ഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നതെന്നും ആശുപത്രിയിലേക്ക് പോകുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കരണത്തടിച്ചല്ല ഗാന്ധി സമരം ചെയ്തതെന്നും ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍. സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സമരാഭാസങ്ങളെയും കുടിയൊഴിപ്പിക്കലുകളെയും വെറും മാന്തുകയും പിച്ചുകയും ചെയ്യുന്നതുപോലെ നിസ്സാരമാക്കിക്കൊണ്ടുള്ള എളമരം കരീമിന്റെ പ്രസ്താവനകളോടുള്ള പ്രതികരണമായിട്ടാണ് വൈദികന്റെ വാക്കുകള്‍.

അത് അങ്ങനെയല്ലെന്ന് വൈദികന്‍ വിശദീകരിക്കുന്നത്. ഒരു മാസം മുമ്പ് തന്നെ സമരം പ്രഖ്യാപിച്ച് ഇന്ന ദിവസം പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കിയിട്ട് ആ ദിവസം ഒരുപ്രത്യേകസാഹചര്യത്തില്‍ പുറത്തിറങ്ങേണ്ടി വന്നപ്പോള്‍ അയാളെ തടയാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്കിയത്. അതിലെന്തു ജനാധിപത്യബോധമാണ് ഉള്ളത്?സംഘടിതമായ രീതിയില്‍ ജനങ്ങളെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ തെറ്റ് എന്നാണ് വിളിക്കേണ്ടത്.

സാധാരണക്കാരെ പരിഹസിക്കുന്ന രീതിയിലുള്ള എളമരം കരിമിന്റെ പ്രസ്താവന ഉത്തരവാദിത്തപ്പെട്ട ഒരാള്‍ പറയേണ്ട വാക്കുകളായിരുന്നില്ല. സ്വാതന്ത്ര്യം നേടിത്തരാന്‍ വേണ്ടി നടത്തിയ സമരങ്ങളോടാണ് വര്‍ത്തമാനകാലത്തിലെ ചില സമരാഭാസങ്ങളെ ഉപമിച്ചിരിക്കുന്നത്. ഇത് ശരിയല്ല. സ്വാതന്ത്ര്യം നേടിത്തരാന്‍ യുദ്ധ്ം ചെയ്തത് ശത്രുക്കളോടായിരുന്നു, ബ്രിട്ടീഷുകാരോടായിരുന്നു. അല്ലാതെ അന്നന്നത്തെ അപ്പത്തിനു വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കരണത്തടിച്ചുകൊണ്ടായിരുന്നില്ല.

വൈദികന്റെ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.