മാനസികരോഗികളെയും അംഗവൈകല്യമുളളവരെയും ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന നിയമത്തിനെതിരെ കാനഡായിലെ മെത്രാന്മാര്‍

കാനഡ: രാജ്യത്തെ പുതിയ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമത്തിനെതിരെ കാനഡായിലെ കത്തോലിക്കാ മെത്രാന്മാര്‍. മാനസികരോഗികളെയും ഡിസേബിള്‍ ആയിട്ടുള്ളവരെയും മരിക്കാന്‍ സഹായിക്കുന്ന നിയമത്തിനെതിരെയാണ് കത്തോലിക്കാസഭ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംങ് എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. ദയാവധവും അസിസ്റ്റഡ് സ്യൂയിസൈഡും ദൈവികനിയമത്തിനെതിരെയുളളവയാണെന്നും മനപ്പൂര്‍വ്വവും ആസൂത്രിതവുമായി മനുഷ്യജീവനെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ദുര്‍ബലരെയും അസ്പൃശ്യരെയും പരിഗണിക്കുക എന്നത് സമൂഹത്തിന്റെ അടിസ്ഥാനപരമായ ദൗത്യമാണെന്നും സിസിസിബി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ഗാഗ്നോന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 17 നാണ് കാനഡ സെനറ്റ് ഈ ബില്ലിന് അംഗീകാരം നല്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.