“ഞായറാഴ്ച കുര്‍ബാനയോട് പ്രതിബദ്ധത കാണിക്കുക”

ലണ്ടന്‍: കത്തോലിക്കര്‍ ഞായറാഴ്ച കുര്‍ബാനയോട് പ്രതിബദ്ധത കാണിക്കണമെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്മാരുടെ അഭ്യര്‍ത്ഥന. കോവിഡ് പശ്ചാത്തലത്തില്‍ ഞായറാഴ്ചകടം എടുത്തുനീക്കിയിരുന്നു. ദേവാലയങ്ങള്‍ അടച്ചിട്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ ദേവാലയങ്ങള്‍ വീണ്ടും തുറന്നു. എങ്കിലും വിശ്വാസികള്‍ കുര്‍ബാനയ്ക്കായി ഞായറാഴ്ചകളില്‍ ദേവാലയങ്ങളില്‍ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പ്ലീനറി അസംബ്ലിയില്‍ മെത്രാന്മാര്‍ സംയുക്തപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ല. അപകടസാധ്യത നിലവിലുണ്ട്.

ഒരുമിച്ചുകൂടിയാല്‍ രോഗബാധയുണ്ടാകുമോയെന്ന സംശയവും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും ഞായറാഴ്ചകളില്‍ ദിവ്യബലിയില്‍ സംബന്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഞായറാഴ്ചക്കടം പുനസ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പിറവിത്തിരുനാളിനൊരുക്കമായിട്ടാണ് ഇത്.

67 മില്യന്‍ ജനസംഖ്യയുള്ള യുകെയില്‍ 9.7 മില്യന്‍ കോവിഡ് രോഗവാഹകരും 144,000 കോവിഡ് മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.