ഞായറാഴ്ച സ്‌കൂളുകള്‍ പ്രവൃത്തിദിനമാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ഞായറാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനമാക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ ശ്രമം. അടുത്ത ഞായറാഴ്ചയാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച ഗാന്ധി ജയന്തിയാണ്.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും അന്നേദിവസം ബോധവല്‍ക്കരണം നടത്തണമെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം രക്ഷകര്‍ത്താക്കളും പങ്കെടുക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

നേരത്തെയും പല ഞായറാഴ്ചകളും പ്രവൃത്തിദിനമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് ഞായര്‍ പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.