ഞായറാഴ്ചകളിലെ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ക്ക് വിലക്ക്


ധാക്ക: ബംഗ്ലാദേശില്‍ ഞായറാഴ്ചകളിലെ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സഭാധികാരികളുടെ തീരുമാനം. കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ബംഗ്ലാദേശ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വാര്‍ത്ത പോസ്റ്റ് ചെയ്തു.

മാര്‍ച്ച് മാസം മുതല്‍ ലൈവ് കുര്‍ബാനകള്‍ മ്യാന്‍മാറില്‍ നിന്ന് സംപ്രേഷണം ചെയ്തുതുടങ്ങിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക് ഡൗണിലായ അവസരത്തിലായിരുന്നു അത്.

വത്തിക്കാനില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിന്‍പ്രകാരമാണ് രാജ്യത്ത് ഞായറാഴ്ചകളിലെ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ റദ്ദ് ചെയ്തതെന്ന് ഫാ. അഗസ്റ്റ്യന്‍ റിബെയ്‌റോ അറിയിച്ചു. പ്രത്യേക അവസരങ്ങളില്‍ ലൈവ് കുര്‍ബാനകള്‍ പരിഗണനാവിഷയമാകും. പക്ഷേ സഭ മുന്‍തൂക്കം കൊടുക്കുന്നത് വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള പൊതുകുര്‍ബാനകള്‍ക്കാണ്. വിശുദ്ധ കുര്‍ബാന ഒരു പ്രോഗ്രാമല്ല ആഘോഷമാണ്. പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

സഭയുടെ ഈ തീരുമാനത്തില്‍ വിശ്വാസികളില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.