റിക്കാര്‍ഡുകള്‍ വരും പോകും, ദൈവമഹത്വം മാത്രം ശാശ്വതം:യുഎസ് ഒളിംപിക്‌സ് വിജയിയുടെ വിശ്വാസസാക്ഷ്യം

യുഎസ് ട്രാക്ക് റണ്ണര്‍ സിഡ്‌നി മക് ലൗഗ്ലിന്‍ ലോക റിക്കാര്‍ഡ് തകര്‍ത്തുകൊണ്ടാണ് ടോക്കിയോ ഒളിപിംക്‌സില്‍ വിജയകിരീടം ചൂടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍ 51.90 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കിയാണ് സിഡ്‌നി ഈ മികച്ച നേട്ടം കൈവരിച്ചത്. മുന്‍ഗാമിയുടെ 52.16 സെക്കന്റാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടത്.

തന്റെ മികച്ച നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും സിഡ്‌നി നല്കുന്നത് ദൈവത്തിനാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് സിഡ്‌നി തന്റെ നേട്ടങ്ങള്‍ക്കുള്ള അവകാശം ദൈവത്തെ ഏല്പിക്കുന്നത്. ദൈവകൃപയാലാണ് മികച്ച നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് പ്രഖ്യാപിച്ചത്.

സത്യസന്ധമായി പറഞ്ഞാല്‍ ഈ വര്‍ഷം എന്റെ ജീവിതത്തിലെ വലിയ വെല്ലുവിളികളുടേതായിരുന്നു. കോവിഡും മറ്റു പല കാരണങ്ങള്‍ കൊണ്ടും അനിശ്ചിതത്വം കലര്‍ന്നതായിരുന്നു. എന്നാല്‍ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം സ്ഥിരമായിരുന്നു. എല്ലാ ആഴ്ചയിലും എന്റെ വിശ്വാസം പരീക്ഷിക്കപ്പെട്ടു. തെറ്റിപ്പോയ പരിശീലനവും തുടക്കവുമായിരുന്നു എന്റേത്. അപ്പോഴെല്ലാം ദൈവം എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ… എന്തെങ്കിലും സ്വീകരിക്കാന്‍ എനിക്ക് അര്‍ഹതില്ല. കൃപയാല്‍, വിശ്വാസത്തിലൂടെ ക്രിസ്തു എനിക്ക് എല്ലാം സാധിച്ചുതന്നു.

റിക്കാര്‍ഡുകള്‍ വരും പോകും, എന്നാല്‍ ദൈവമഹത്വം ശാശ്വതമാണ്. പിതാവേ നന്ദി.. സിഡ്‌നിയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.