ചരിത്രത്തിലാദ്യമായി യാക്കോബായ സുറിയാനി സഭയില്‍ കൈകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരണം

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലാദ്യമായി കൈയില്‍ വിശുദ്ധ കുര്‍ബാന നല്കും. വിശുദ്ധ കുര്‍ബാന വൈദികനില്‍ നിന്നും വിശ്വാസികള്‍ വലതു കൈയും ഇടതുകൈയും മുകളിലും താഴെയുമായി പിടിച്ചു വലതു കൈയില്‍ സ്വീകരിച്ചു സ്വയം ആദരവോടെ ഭക്ഷിക്കണമന്നാണ് ഇത് സംബന്ധിച്ച പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കല്പന.

കോവീഡ് 19 ന്റെ പശ്ചാത്തലത്തിലാണ് സഭ ഈ നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. ഇത് താല്ക്കാലികമായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.