ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതവിമെൻസ് ഫോറം ഒരുക്കുന്ന – ദമ്പതീ വിശുദ്ധീകരണധ്യാനം

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ദമ്പതീവർഷാചരണത്തിന്റെ ഭാഗമായി രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആൻ മരിയ എസ്.എച്ച്. നയിക്കുന്നതാണ്‌. രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓൺലൈനിൽ നടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബർ 4 ന് ഗ്ലാസ്‌ഗോവിൽ തുടക്കമാകും.

‘ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കലിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെ സർക്കുലറിലൂടെ രൂപതയിലെ എല്ലാ ദമ്പതികളെയും ഈ നവീകരണ പ്രോഗ്രാമിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

രൂപതയിലെ എട്ടു റീജിയനുകളിലും പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഒരുക്ക മീറ്റിങ്ങുകളും പ്രാർത്ഥനകളും നടന്നു വരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.ആന്റണി ചുണ്ടെലിക്കാട്ട് , ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ , വിമെൻസ് ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് , വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ജോളി മാത്യു , മറ്റു രൂപത , റീജിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. രൂപതയിലെ എല്ലാ ദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കു പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന റീജിയൻ തീയതി സമയം (UK Time)

ഗ്ലാസ്ഗോ ഒക്ടോബർ 4, 4.00 – 5.30 പിഎം.

സൗത്താംപ്റ്റൻ ഒക്ടോബർ 10, 4.00 – 5.30. പിഎം

കവന്ററി ഒക്ടോബർ 11, 4.00 – 5.30 പിഎം.

ലണ്ടൻ ഒക്ടോബർ 17, 5.00 – 6.30 പിഎം.

കേംബ്രിഡ്ജ് ഒക്ടോബർ 18, 5.00 – 6.30 പിഎം.

പ്രെസ്റ്റൺ ഒക്ടോബർ 24, 6.00 – 7.30 പിഎം.

ബ്രിസ്റ്റോൾ – കാർഡിഫ് ഒക്ടോബർ 25, 5.00 – 6.30 പിഎം.

മാഞ്ചസ്റ്റർ ഒക്ടോബർ 31, 5.00 – 6.30 pm.

For more details: +447309085138, +447908990369മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.