ഏകീകൃത കുര്‍ബാന അര്‍പ്പണരീതി ഇന്നുമുതല്‍

കൊച്ചി: സീറോ മലബാര്‍ സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണരീതി ഇന്നുമുതല്‍ നടപ്പിലാക്കുമെന്ന് ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലക്കാട്,താമരശ്ശേരി, മാനന്തവാടി, തലശ്ശേരി രൂപതകളിലെ മെത്രാന്മാര്‍ അറിയിച്ചു. പുതിയ കുര്‍ബാന പുസ്തകം ഇന്നുമുതല്‍ ഉപയോഗിക്കും. കോതമംഗലം രൂപതയില്‍ നിലവിലുള്ള് പകുതി ജനാഭിമുഖം, പകുതി അള്‍ത്താര അഭിമുഖം എന്ന കുര്‍ബാന രീതി തുടരും. ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും. വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.