സീറോ മലബാര്‍ പ്രേഷിത വാരാചരണം ആരംഭിച്ചു, 12 ന് സമാപിക്കും

കാക്കനാട്: സീറോ മലബാര്‍ പ്രേഷിത വാരാചരണം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മിഷനെ അറിയുക മിഷനറിയാവുക എന്നതാണ് ഈ വര്‍ഷത്തെ പ്രേഷിതവാരാചരണത്തിന്റെ ആപ്തവാക്യം. ജനുവരി ആറിന് ആരംഭിച്ച പ്രേഷിതവാരാചരണം 12 ന് സമാപിക്കും.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, മറ്റ് വൈദികര്‍, സന്യസ്തര്‍, അല്മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഭയുടെ 35 രൂപതകളെയും കോര്‍ത്തിണക്കി സീറോ മലബാര്‍ മിഷന്‍ ഓഫീസും മതബോധന വിഭാഗവും സംയുക്തമായി ഒമ്പതിന് ഓണ്‍ലൈന്‍ മിഷന്‍ ക്വിസ് നടത്തും. വൈകുന്നേരം ആറു മുതല്‍ ഏഴു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രൂപതാടിസ്ഥാനത്തിലും ആഗോളതലത്തിലുമാണ് മത്സരം.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍, വീഡിയോ സന്ദേശങ്ങള്‍, പ്രാര്‍ത്ഥനകള്‍, പോസ്റ്ററുകള്‍, പ്രേഷിതാവബോധം ഉണര്‍ത്തുന്ന ലഘുലേഖകള്‍ എന്നിവ ഇതോട് അനുബന്ധിച്ച് വിതരണം ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.